Logo
  • About
    • History
    • Mission
    • Achievements
  • Administration
    • Sopanam Cultural and Education Trust
    • Advisory Board
  • Projects
    • Instrument Making Unit
    • Awards and Endownments
    • Pallipana Documentation
    • Lecture Demonstration
    • Drum Circle
    • Vadyagramam
  • Academics
    • Faculty
    • Academic Council
    • Board of Studies
    • Student Welfare Committee
    • Sopanam Cultural Forum
  • Courses
    • Thimila
    • Madhalam
    • Idakka
    • Kombu
    • Ilathalam
    • Chenda
  • Kalaris
    • Alamkode
    • Pazhanji
    • Vellaloor
    • Harimangalam
    • Pothannur
    • Cheravallur
    • Edappal, Venginikkara
    • Annakkampadu
    • Perumparambu
    • Vellancherry
    • Kothamukku Gramam
    • Anakkara Potturkavu
    • Thirumaniyoor
    • Othallur
    • Mangalam Vallathol Kalari
    • Aalingal Kaimalassery
    • Kunnathukavu
    • Dreams Kolalambu
    • Mudavannoor
    • Vaidyarmoola
    • Pariyapuram
  • Gallery
  • Contact

Testimonials

Padmasree Jayaram Subramaniam (Cine Actor)

സോപാനം സ്ക്കൂൾ ഓഫ് പഞ്ചവാദ്യം, വാദ്യകലകൾക്ക് അതിന്റേതായിട്ടുള്ള ചിട്ടയിൽ വളരെ മനോഹരമായി പുതിയ തലമുറയിലേക്ക് എത്തിക്കുവാൻ ശ്രീമാൻ സന്തോഷ് ആലംകോടിന്റെ നേതൃത്വത്തിലുള്ള സോപാനം സ്കൂളിന് സാധിക്കുന്നു. ഇതിന്റെ പല പരിപാടികളിലും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ തലപ്പത്ത് എന്റെ ഗുരുനാഥൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ഉണ്ട്. കേരളീയ ക്ഷേത്രകലകളെ ഇത്രയേറെ പുതിയ തലമുറയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്ന സോപാനം സ്‌ക്കൂളിന് എല്ലാ വിധ ആശംസകളും നേരുന്നു.


Dr. Anil Vallathol (Vice Chancellor, Thunjath Ezhuthachan Malayalam University, Tirur)

വാദ്യകലയുടെ കൂടി നാടായ കേരളത്തിൽ ഈ കലയെ ഗൗരവപൂർവ്വം പരിശീലിപ്പിക്കാൻ ഒരു കളരി ഉണ്ടായി വന്നിരിക്കുന്നു. അതിന്റെ പേരാണ് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. ചിട്ടയായ പരിശീലന ക്രമത്തോടെ, ശാസ്ത്രീയമായ പാഠ്യപദ്ധതിയോടെ ഇവിടെ പഞ്ചവാദ്യം ലിംഗഭേദമില്ലാതെ പഠിപ്പിച്ചു വരികയാണ്. കലോത്സവ വേദികളിൽ ഗ്രേസ് മാർക്ക് നേടാനുള്ള ഒരു ഉപാധിയായി അല്ല ഇവിടെ വാദ്യപരിശീലനം. മറിച്ച്, ശരീരത്തിനെയും മനസ്സിനെയും ഏകോപിപ്പിക്കാനുള്ള തന്ത്രവിദ്യയാണ്‌. വിവിധ ശാഖകളിലൂടെ വികസിച്ചു കൊണ്ടിരിക്കുന്ന ഈ പരിശീലനകേന്ദ്രം പല വേളകളിലായി നടത്തിയ മേളപ്പെരുക്കങ്ങൾ ഇതിനകം ഗ്രാമാന്തരങ്ങളെയും വിദ്യാലയങ്ങളെയും ഉൾപുളകമണിയിച്ചു കഴിഞ്ഞു. ഇവിടെ പഠിക്കുന്ന വിദ്യാർഥികൾ സ്വയമറിഞ്ഞും മറ്റുള്ളവരെ അറിയിച്ചു കൊണ്ടുമാണ് കലയെ തോളിലേറ്റുന്നത്. അത് കൊണ്ടു തന്നെ വാദ്യകലയിൽ വരും കാലങ്ങളിൽ ഒരു വിസ്മയം സൃഷ്ടിക്കുവാൻ സന്തോഷ് അലങ്കോടിന്റെ നേതൃത്വത്തിലുള്ള സോപാനം സ്കൂളിന് സാധ്യമാകുമെന്നതിൽ സംശയമില്ല. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെപ്പോലുള്ള ആചാര്യന്മാരുടെ സാന്നിധ്യം ഈ കേന്ദ്രത്തിനു മഹത്തായ വരപ്രദായകമാണ്. വാദ്യകലക്ക് ഒരു സർവ്വകലാശാലയായി മാറുവാൻ സോപാനം സ്കൂളിന് ക്രുരത്തും ആത്മബലവും ഉണ്ടാകട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു.


Anjali Menon (Film Director and Screenwriter)

sopanam School is not just another music institution, sopanam is a grassroots movement that brings empowerment and value education to the common people while preserving the indigenous musical heritage. sopanam has combined the best of evolved modern thought with traditional musical practice. Here each individual becomes a musician irrespective of their caste, religion, age or gender. Such a non-discriminatory approach is in itself is a huge achievement in a society that is struggling with biases of many kinds. Thank you to Santosh & sopanam for inspiring us and showing us the way we should follow. My best wishes always!


Sethumadhavan Machatt (Program Executive, Dooradarshan, Trivandrum)

വാദ്യകല പരിശീലിപ്പിക്കാനും അന്യംനിന്നു പോവാതെ സംരക്ഷിക്കാനും വരുംതലമുറകൾക്കായി കാത്തുവെക്കാനും സോപാനം സ്കൂൾ നടത്തുന്ന കലയുടെ കളരി നമ്മുടെ സാംസ്കാരികലോകത്തേക്കുള്ള ഈടുവയ്പാണ്. കേരളീയന്റെ ശബ്ദസംസ്കാരം, കേൾവിയുടെ കേളികൊട്ടുകൾ, ആസ്വാദനത്തിന്റെ സർഗ്ഗവിസ്തൃതി, വർണ്ണപ്രപഞ്ചത്തോടുള്ള അഭിനിവേശം, സംഗീതത്തോടുള്ള അഭിരതി എല്ലാമെല്ലാം ഈ സോപാനത്തിനരികെ നാം സ്വായത്തമാക്കുന്നു. ഇത് നമ്മുടെ സംവേദന മുകുളങ്ങൾ സമാർദ്രമാക്കുന്നു. ജീവിതോത്സവത്തിന്റെ ബഹുസ്വരതയെ പക്വമാക്കുന്നു. മൈത്രിയുടെ വിശാലമായ മേച്ചിൽപ്പുറങ്ങളിൽ ജനസൗഹൃദത്തിന്റെ സംഘഗാനം ആലപിക്കുകയും ചെയ്യുന്നു. വരുംതലമുറകളിലേക്കു സംക്രമിക്കുന്ന കലയുടെ തുടിതാളം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ നിറമാലയായി എന്നും ജ്വലിച്ചു നിൽക്കട്ടെ എന്നാശംസിക്കുന്നു.


About Us

A non profit entrepreneur initiative aiming at the conservation of regional cultural heritage and percussion tradition allows all art lovers accross the world irrespective of gender, race, caste and creed to know learn and practice Panchavadhyam, Chenda, Sopanasangeetham,etc in a traditional way.

Office Hours

10:00 AM - 05:00 PM

Contact Detail

Sopanam School Of Panchavadyam

Kaladi (P.O)

Kandanakom

Edappal

Malappuram District

Contact Office: 9495968990

Copyright © 2019 Scalino Technologies